ഇനിയെന്തു വിപ്ലവം?
ഞാന്‍ ,..
ഊര്‍ദ്ധശ്വാസം വലിക്കുന്ന
നാട്ടുപച്ചപ്പുകളെ
അരിവാള്‍ മുനകൊണ്ടരിഞ്ഞു
തള്ളിയോന്‍
അംബര ചുംബികളായ
മലമടക്കുകള്‍
ചുറ്റിക കൊണ്ടിടിച്ചു
നിരത്തിയവന്‍
നക്ഷത്രസൌധങ്ങളില്‍
ഉണ്ടുറങ്ങി
നന്മതിരഞ്ഞു കരഞ്ഞവന്‍
പടിഞ്ഞാറ് നിന്നും വന്ന
കറുത്ത കഴുകനെ
വടക്ക് നിന്നും കിട്ടിയ
ചുവന്ന കവണയാല്‍
തുരത്തിയോന്‍
'ഹോ' എനിക്കുമടുത്തു..
നാളത്തെ പുലരിക്കു
കണി വൈക്കാന്‍
ഒരു രക്തസാക്ഷിയെ
പോലും
കിട്ടാത്ത നാട്ടില്‍
ഇനിയെന്തു വിപ്ലവം?
ഊര്‍ദ്ധശ്വാസം വലിക്കുന്ന
നാട്ടുപച്ചപ്പുകളെ
അരിവാള്‍ മുനകൊണ്ടരിഞ്ഞു
തള്ളിയോന്‍
അംബര ചുംബികളായ
മലമടക്കുകള്‍
ചുറ്റിക കൊണ്ടിടിച്ചു
നിരത്തിയവന്‍
നക്ഷത്രസൌധങ്ങളില്‍
ഉണ്ടുറങ്ങി
നന്മതിരഞ്ഞു കരഞ്ഞവന്‍
പടിഞ്ഞാറ് നിന്നും വന്ന
കറുത്ത കഴുകനെ
വടക്ക് നിന്നും കിട്ടിയ
ചുവന്ന കവണയാല്‍
തുരത്തിയോന്‍
'ഹോ' എനിക്കുമടുത്തു..
നാളത്തെ പുലരിക്കു
കണി വൈക്കാന്‍
ഒരു രക്തസാക്ഷിയെ
പോലും
കിട്ടാത്ത നാട്ടില്‍
ഇനിയെന്തു വിപ്ലവം?
1 മംഗളങ്ങള്‍:
നന്നായിരിക്കുന്നു
Post a Comment