Powered by Blogger.

Thursday, November 4, 2010

"യാചന"



=========
ഹിമാലയ മകുടം
ഉദ്ധരിച്ച പൌരുഷമാണ്
മഴ ഭൂമിയുടെ കണ്ണുനീരും,

ഭോഗ സായൂജ്യങ്ങളില്‍
ഹൃദയം കൊരുക്കും മുമ്പ്
ഭൂമി മാതാവിനോടൊരു
ഒരു യാചന ,..

അന്‍റ്റാര്‍ട്ടിക്ക
തണുത്തുറഞ്ഞ ഹൃദയവും,
അഗ്നിപര്‍വ്വത ലാവകള്‍
ആര്‍ത്തവ രക്തവും,..
നീരുറവകള്‍
മദജല വുമാണെങ്കില്‍

സോമാലിയയില്‍ നിന്ന്
നിന്‍റെ ഗര്‍ഭ മുഖമൊന്നു
മാറ്റി വയ്ക്കൂ
അല്ലെങ്കിലെന്‍റെ
കണ്ണും കാതും തിരികെ വാങ്ങൂ

"ഇന്ത്യയെ കണ്ടെത്തല്‍"



----------------

ബുദ്ധന്റെ ചിരിയും
ഗാന്ധിയുടെ സഹനവും
സായിവിന്റെ
ദാനവുമാണിന്ത്യയെന്നു നീ

സുഭാഷിന്റെ പൌരുഷവും
ഭാഗത് സിംഗിന്‍റെ ത്യാഗവും
ടാഗോറിന്റെ
സ്വപ്നവുമാണിന്ത്യയെന്നു ഞാന്‍

പത്രതാളുകളില്‍
ഉത്തരം
തിരഞ്ഞപ്പോഴോ ...?

കല്‍മാടിയും....സോണിയയും
കോമണ്‍ വെല്‍ത്തും .
ഐ പി എല്ലും
ഷീലാ ദീക്ഷിദുമാണത്രേ
നമ്മുടെ ഇന്ത്യ ,...

ഗാസയും...നാസയും




---------------
മാറാലകള്‍ക്കിടയില്‍
കാലമുപേക്ഷിച്ച
'ചെഗുവേര'യുടെ
ഫോസിലില്‍ നിന്നൊരു ...
ചുവന്ന
പുലരിയെ ...
ക്ലോണ്‍ ചെയ്തെടുത്തു
'നാസ' ചിരിക്കുമ്പോള്‍

വെയിലിന്‍റെ
കയ്യില്‍ തൂങ്ങി ....
നിഴല്‍ തേടി.....
വഴിതെറ്റിവന്നൊരു
വരണ്ട ദാഹം
കോളകുപ്പിയില്‍
നിറയുന്നത്‌ കണ്ടു
'ഗാസ' കരയുകയാണത്രേ,..

"നിഷേധിയുടെ പാട്ട്"




==========

അവശേഷിച്ചത്
ഇടനെഞ്ചിലൊരു മുഴ ,

അത് പ്രണയത്തിന്റെതെന്ന്
ശാസ്ത്ര പക്ഷം ,.

അനാഥത്വത്തിന്റെ
ഏച്ചുകെട്ടലാണെന്നു
പണ്ഡിത മതം ,..

ഒരു വേടന്‍റെ
അമ്പേറ്റൊടുവില്‍
പുലഭ്യം
പറഞ്ഞുറങ്ങിയിരുന്ന
ഇടനാഴികളിലെവിടെയെങ്കിലും
പിടഞ്ഞു..വീഴുമെന്നും.

പാറ തുറന്നു വന്നൊരു..
വലിയ..പ്രസാദകന്‍
നിന്‍റെ കവിതയെ..
മുഴുവനായി..
വിഴുങ്ങുമെന്നും..
ഞങ്ങള്‍ക്കറിയാമായിരുന്നു

===========

ഇപ്പോള്‍
ശീതീകരിച്ചൊരു
പെട്ടിക്കുള്ളില്‍
തണുത്തു
വിറങ്ങലിച്ചു
ശാന്തമായുറങ്ങുകയാണ്
തെരുവിന്റെ
സ്വന്തം കവിത

Popular Posts

About This Blog

എന്നെക്കുറിച്ച് ചിലത് ....

'സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഞാനും .'.ഒരനുഭവ പാഠം

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP