നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!
ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ
പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ
നിഭ്രിതമെന്നിടവഴികള്‍
ഇണചേര്‍ന്ന പുലരിയുടെ
പുത്തന്‍ പ്രതീക്ഷ തന്‍
പൊന്മണിമേടയില്‍,..
പുളിനങ്ങളില്‍,.. പുഴ
മഴയെ തിരഞ്ഞിന്ന്
കണ്ണീര്‍ പൊഴിക്കുന്ന
വറുതിയുടെ കാഴ്ചകള്‍
മൃദുല കോശങ്ങളില്‍
മ്രിതിയിരന്നിരവുകള്‍
ഒരുമാത്രയിന്നലെ
തപം ചെയ്തു നിന്നിലും
ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍
അവയിലെന്നുണര്‍വിന്റെ
ദീര്‍ഘ നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം നുകര്‍ന്നതും
പകരാതെ പോയൊരാ
സാന്ത്വനമെക്കെയും
പതിരെന്നു ചൊല്ലി
ഞാനുള്ളില്‍ ചിരിച്ചതും
മങ്ങിയ കാഴ്ച്ചകള്‍ക്കു-
ള്ളില്‍ തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന -
വേദിയില്‍ മൌനമായ് ...
നിത്യ പ്രകാശത്തി -
ലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു നീ കാലമേ ,....
Read more...