'മത്സ്യകന്യക'
വിദൂര
സമതലങ്ങളിലെവിടെയോ
ശല്‍ക്കങ്ങള്‍
പൊഴിച്ചിട്ടു പോയ
പരല്‍മീനുകളുടെ
പിന്‍ മുറക്കാരിയാണവള്‍
മറുകര തേടിവന്നൊരു
മാമുനിയുടെ
മോഹങ്ങള്‍ക്ക് മേല്‍
അശ്വമേധം നടത്തി
പുഷപ്പ ഗന്ധിയായവള്‍
എന്‍റെ വിശപ്പിന്‍റെ
തീയിലിപ്പോള്‍
കുരുമുളകും ഉപ്പും
പുരണ്ട
ഹൃദയവുമായി
തിളക്കുകയാണവള്‍
പാകത്തിന് വെന്ത
മാംസതുണ്ടുകളെ
ആര്‍ത്തിയോടെ
ചുംബിക്കുമ്പോള്‍
വേവാത്ത കനവുകളുടെ
രുചികൂട്ടുകളെന്‍
നാവിന്‍ തുമ്പിലൊരു
കടലായി ഇരമ്പുകയാണ്
_____________
അനില്‍ കുര്യാത്തി
_____________