Powered by Blogger.

Saturday, May 1, 2010

"ശാപചക്രങ്ങള്‍"




നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!

ഹൃദയം
സ്ഫുടം ചെയ്ത
കദന
ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ


പറയുക
വസന്തത്തെ
അടവച്ചു
വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട
മൗനമേ

നിഭ്രിതമെന്നിടവഴികള്‍

ഇണചേര്‍ന്ന
പുലരിയുടെ
പുത്തന്‍ പ്രതീക്ഷ തന്‍
പൊന്മണിമേടയില്‍
,..

പുളിനങ്ങളില്‍,.. പുഴ
മഴയെ
തിരഞ്ഞിന്ന്
കണ്ണീര്‍ പൊഴിക്കുന്ന
വറുതിയുടെ
കാഴ്ചകള്‍

മൃദുല
കോശങ്ങളില്‍
മ്രിതിയിരന്നിരവുകള്‍

ഒരുമാത്രയിന്നലെ
തപം
ചെയ്തു നിന്നിലും

ശരണാലയങ്ങളില്‍

ശാപചക്രങ്ങളില്‍

തിരിയുന്നതാരുടെ
പിടയുന്ന
നോവുകള്‍

അവയിലെന്നുണര്‍വിന്റെ

ദീര്‍ഘ
നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം
നുകര്‍ന്നതും

പകരാതെ പോയൊരാ
സാന്ത്വനമെക്കെയും

പതിരെന്നു ചൊല്ലി
ഞാനുള്ളില്‍
ചിരിച്ചതും

മങ്ങിയ
കാഴ്ച്ചകള്‍ക്കു-
ള്ളില്‍ തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന -
വേദിയില്‍
മൌനമായ് ...

നിത്യ
പ്രകാശത്തി -
ലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു
നീ കാലമേ ,....

8 മംഗളങ്ങള്‍:

Unknown May 2, 2010 at 3:19 AM  

പകരാതെ പോയൊരാ
സാന്ത്വനമെക്കെയും
പതിരെന്നു ചൊല്ലി ഞാന്‍
ഞാനുള്ളില്‍ ചിരിച്ചതും

മങ്ങിയ കാഴ്ച്ചകള്‍ക്കുള്ളില്‍
തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന
വേദിയില്‍ മൌനമായ് ...

നിത്യ പ്രകാശത്തിലഭയം
കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു നീ കാലമേ ,..


enne valare aakarshicha kavitha ujwalamaya rachana ....congraz

സരസ്സ് May 2, 2010 at 4:11 AM  

ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ

പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ



അനില്‍..മനോഹരം...എല്ലാ ആശംസകളും

Anonymous,  May 3, 2010 at 5:22 AM  

ഇത് വളരെ നല്ലൊരു കവിതയാണ്...മുന്‍പ് പലപ്രാവശ്യം ഗഹനമായി അഭിപ്രായം പറഞ്ഞത് കൊണ്ട് ഇങ്ങനെയൊരു കമെന്റില്‍ ഒതുക്കുന്നു...ആശംസകള്‍..

രാജീവ്‌ May 4, 2010 at 5:26 AM  

മനോഹരമായ കവിത....ആശംസകള്‍...അനിലേട്ടന്റെ അടുത്ത് എഴുതിയ കവിതകളില്‍ ഏറ്റവും നല്ലത്....

red rose May 4, 2010 at 10:38 AM  

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനോഹരം ഇനിയുമെഴുതുക.ആശംസകള്‍.

Anonymous,  May 10, 2010 at 11:12 PM  

അഭിപ്രായം പറയാനൊന്നും ഞാൻ ആരുമല്ല എന്നാലും നല്ല വരികൾ... അതി മനോഹരം ആശംസകൾ

പുനർജനി May 12, 2010 at 3:17 AM  

വളരെ മനോഹരമായിരിക്കുന്നു അനിലേട്ട ഇനിയും മനോഹരമായ വരികള്‍ ഈ തുലികയില്‍ നിന്നും പിറക്കട്ടെ ;;ആശംസകള്‍

Krishna May 27, 2010 at 2:42 AM  

ഓ മനോഹരമായ ഉജ്വലമായ ഒരു കവിത അനുമോദനങ്ങള്‍

Popular Posts

About This Blog

എന്നെക്കുറിച്ച് ചിലത് ....

'സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഞാനും .'.ഒരനുഭവ പാഠം

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP