Powered by Blogger.

Sunday, April 3, 2011

"പൂവന്‍ കോഴി"



"പൂവന്‍ കോഴി"
_______________


ഞങ്ങളുടെ പൂവന്‍
എന്നും അതിരാവിലെ
ഉച്ചത്തില്‍ കൂകി
അമ്മയെ ഉണര്‍ത്തും,..

ഞാനും അനുജത്തിയും
അച്ഛനെ ചേര്‍ത്തു പിടിച്ചു
ആ മാറിലെ ഇളം ചൂടില്‍
മുഖംചേര്‍ത്തുറങ്ങും

ഒടുവിലമ്മയുടെ
ശകാരം കേട്ട് മടിച്ചു മടിച്ചു
കുളിരുന്ന പകലിന്റെ
ഉണര്‍വിലേക്ക്...

അപ്പോഴുമവന്‍
ചിറകടിച്ചു
കൂകികൊണ്ടിരിക്കും

വീട്ടാ കടങ്ങളുടെ
കുരുക്കു
ഉത്തരവും താണ്ടി
ഉയര്‍ന്നൊരു സന്ധ്യയില്‍

അലറിതുള്ളി വന്ന
പത്രോസിന്റെ കണ്ണില്‍
പലിശയിനത്തില്‍
തടഞ്ഞത് ഞങ്ങളുടെ
പൂവന്റെ മാംസം

അന്നുരാത്രി
ഉറങ്ങാന്‍ കിടന്ന അമ്മ
ഇതുവരെ ഉണര്‍ന്നിട്ടില്ല

തണുത്തു മരവിച്ച അച്ഛന്റെ
മാറില്‍ മുഖം ചേര്‍ത്തു
അമ്മയുടെ ശകാരം
കാതോര്‍ത്ത്

ഞാനും അനുജത്തിയും
ഇനിയുമുണരാതെ
ഇപ്പോഴും ,.........

3 മംഗളങ്ങള്‍:

Rejeesh Sanathanan April 4, 2011 at 2:26 AM  

പൂവന്‍ കോഴിയുടെ പേരില്‍ ഒരു കൂട്ട ആത്മഹത്യ.....:)

നന്നായിരിക്കുന്നു മാഷേ.......

bindugopan April 6, 2011 at 4:33 AM  

poovante viliyum ammyude sakaravum
achante choodum palishakkaran pathrosum chiraparichithangalaya mukhangal .......vedana kurachu neram thangi nilkkunnu .....nannayirikkunnu

Anonymous,  September 28, 2011 at 11:29 PM  

കടക്കെണിയിലായ ഒരു പാവം നിരാലംബ കുടുംബം. അലറി തുള്ളി വരുന്ന പതോസ്സുമാരുടെ ക്രൂരമായ അലര്‍ച്ച ...അമ്മയുടെ നിലവിളി ..തണുത്തുമരവിച്ച അച്ഛന്‍ ......ഒന്നും അറിയാതെ
ഒരു തുവല്‍ തലോടല്‍കൊതിച്ചു ...ചിറകടിയൊച്ച കാതോര്‍ത്ത് കരയാന്‍ കൂടി കഴിയാത്തെ അമ്പരന്നു നില്‍ക്കുന്ന രണ്ടു കുട്ടികള്‍ .... ശരിക്കും കരളലിയിക്കുന്ന ഈ കാഴ്ച അക്ഷരങ്ങളിലൂടെ മനോഹരമായി വരച്ചു കാട്ടി അഭിനന്ദനങ്ങള്‍

Popular Posts

About This Blog

എന്നെക്കുറിച്ച് ചിലത് ....

'സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഞാനും .'.ഒരനുഭവ പാഠം

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP