"ഉള്ളി"
_______
മാംസത്തിലേക്ക്
കത്തിയാഴ്ത്തും മുന്‍പ്
നഖമുനകള്‍ കൊണ്ട്
പുറം തൊലി
പൊളിച്ചു കളയണം
മിഴിയിണകള്‍ രണ്ടു
പുഴകളായൊഴുകി
ആത്മാവിലേക്ക്
സന്നിവേശിക്കുമ്പോള്‍
മനകരുത്ത് കൊണ്ട്
ഹൃദയം
നെടുകെ പിളര്‍ക്കണം
അല്ലികളാല്‍ പൊതിഞ്ഞ
കാമനകളുടെ
കന്യാതടത്തില്‍
സ്വപ്നങ്ങളെ തളച്ചിടണം
പ്രണയ വൃക്ഷത്തിന്‍റെ
വേരറുക്കണം
സഹനത്തി ന്‍റെ
ചുടു വിയര്‍പ്പുകൊണ്ട്
ചുവടു നനക്കണം
നിശ്ചലമാകുന്ന പുഴയുടെ
നിമ്നോന്നതങ്ങളില്‍
സുവര്‍ണ്ണ സന്ധ്യകളുടെ
ചായം തളിച്ച്
വര്‍ണ്ണാഭമാക്കണം
ഇനി നിന്നെ
കുറുകെ പിളര്‍ന്നെടുത്തു
മോഹങ്ങളേ
മൌനത്തില്‍ ചാലിച്ച്
കുറുക്കി കുറുക്കിയൊരു
രസായനം തീര്‍ക്കണം
വായില്‍ കൊള്ളാത്ത ,,
വയറിനേക്കാള്‍ വലിയ ,..
എന്‍റെ വിശപ്പിനു
ഈ ഉള്ളി രസായനം
അത്യുത്തമം തന്നെ ...