Sunday, October 30, 2011

'നിലവറകള്‍ '

നിലവറ ഒന്ന് ()
-------------------
- അമേരിക്കയെന്നും
അമേരിക്കദൈവവും, നീതിയും,
ഞാന്‍ അടിമയുമാണെന്നും
പുലമ്പി കൊണ്ട്
എന്‍റെ നാവരിഞ്ഞു
സ്വപ്നങ്ങളില്‍ പൊതിഞ്ഞു ..
ചിന്തകളില്‍ കോര്‍ത്തു
-പേടകത്തില്‍ അടക്കം ചെയ്യുന്നു'


നിലവറ രണ്ട് (ബി)
-------------------
ബി- ബിസ്സിനസ്സ് ക്ളാസ്സും
ബിര്‍ലയും അംബാനിമാരും
ഈശ്വരന്റെ
അംബാസിഡര്‍മാരാണെന്നും
പ്രഖ്യാപിച്ചു കൊണ്ട്
എന്റെ വിത്തും കൈകോട്ടും,
വിളവും ,.. മണ്ണും
തൃപ്പടിദാനം ചെയ്യുന്നു

നിലവറ മൂന്നു (സി)
-------------------
സി -;കോള'യാണെന്നും
പെപ്സി പൌരുഷമെന്നും
ചിലച്ചു കൊണ്ട്
കൌമാര പ്രതീക്ഷകളെ
യൌവ്വന തുടുപ്പുകളെ
ഒരു ക്രിക്കറ്റ് കിറ്റിനുള്ളില്‍ തിരുകി
കാണിക്കയര്‍പ്പിക്കുന്നു

നിലവറ നാല് (ഡി)
---------------------
ഡി - (ഡെത്ത് ) മരണം
ദാര്‍ശനിക വൈരുദ്ധ്യങ്ങളുടെ
മുഖ കാപ്പഴിഞ്ഞു വീഴുമ്പോള്‍
അതിജീവനത്തിനു ചുടു ചോരയും
വിശപ്പിനെന്റെ ആത്മാവും ...
ഉത്ബോധനത്തിനു 'പ്രാണനും'
ബലിയര്‍പ്പിചിടാം,........
ഒടുവില്‍ അനാഥശൂന്യമാകുമീ
മൌനക്കഴത്തിലെന്‍
ജഡകായത്തെ നീ വലിച്ചെറിയുക..

നിഷേപകര്‍
--------------
ഇപ്പോള്‍ നാട്ടരചന്മാര്‍ ,..
ശേഷിപ്പുകളില്‍ നിന്നും
എന്റെ പങ്കെടുത്തു
നിലവറകളില്‍ നിക്ഷേപിച്ചു
ചരിത്ര പുരുഷന്മാരാകുന്നു,..

ഇനി,.. നിഴലേ മടങ്ങുക
എന്റെ ഹൃദയത്തില്‍ നിന്ന് നിന്റെ
ശേഷിപ്പുകള്‍ കൊത്തി പറക്കുക
കടല്‍ കഴുകന്റെ
ചിറകിനടിയിലൊളിക്കുക
==================

Read more...

Friday, October 21, 2011


"നഷ്ട്ടങ്ങള്‍ "


============


നഷ്ട്ടപ്പെടുകയാണ്


ഞെട്ടി ഉണരുമ്പോള്‍


ഹൃദയത്തില്‍ ചേര്‍ത്തു


വച്ചൊരു സ്വപ്നത്തെതിരിച്ചറിവുകളുടെ


ബോധനങ്ങളെ ,..


വിചാരണ ചെയ്യപ്പെടുന്ന


സ്മാര്‍ത്ത വികാരങ്ങളെ ..തൊണ്ട കീറി കരഞ്ഞു


മേഘഹൃദയങ്ങളില്‍ നിന്നും


നീരുറവ ചുരത്തുന്ന


പെരുവയറന്‍ തവളകളുടെ


മധുര സംഗീതത്തെമഴപെരുമകളില്‍ ആറാടി


മനസ്സുണര്‍ത്തി പോയ


ചപല സന്ധ്യകളെ ,..മനസ്സിന്റെ ഇടനാഴികളില്‍


ഇടിവെട്ടി പെയ്തിറങ്ങുന്ന


ഒടുങ്ങാത്ത


പ്രണയ കിതപ്പുകളെ ...കന്നി മണ്ണിന്റെ


ഈറന്‍ കപോലത്തില്‍


ഇതള്‍ ചുണ്ട് വിടര്‍ത്തി


ചിരിക്കുന്ന


മാമ്പൂ മധുരത്തെനഷ്ട്ടപ്പെടുകയാണ്


ഇന്നലെകളുടെ


ആത്മാവില്‍ പുഷ്പ്പിച്ച


സ്മൃതികളില്‍


സ്ഫുടം ചെയ്തെടുത്ത


നിശാപുഷപ്പ ഗന്ധത്തെ

Read more...

Thursday, October 20, 2011

'കറുപ്പ്'


'കറുപ്പ് '
________

ആത്മദാഹങ്ങളുടെ
ഇരുള്‍ തുരുത്തില്‍
ആശയറ്റടിഞ്ഞൊരു
അനാഥ സ്വപനം

പിതൃ: ബന്ധനത്തിന്റെ
വാത്സല്യ സ്മൃതികളില്‍
ഉറങ്ങി ഉണര്‍ന്നു
പതിനെട്ടു സംവത്സരങ്ങള്‍
തണ്ടിയെത്തിയത്‌

കറുത്ത ഭിത്തിയില്‍
കരിക്കട്ടകൊണ്ടെഴുതിയ
വിമോചന സൂക്തങ്ങളെ
വിഴുങ്ങിയ ജയിലേക്ക് .........

ഇരുളിനോട്‌ മത്സരിച്ചു
കണ്‍പുരികങ്ങള്‍..വെളുത്തു
കാഴ്ച്ച മറഞ്ഞു
തുടങ്ങിയപ്പോഴാണ്

ജനിമൃതികള്‍ക്കിടയിലൊരു
മൌനത്തിനുള്ളില്‍
നരച്ചു തീര്‍ന്നൊരു
സ്വതന്ത്ര മോഹത്തെ...
തിരിച്ചറിഞ്ഞത് .......

പിതാവും പതിയും പുത്രനും
പകുത്തെടുത്ത
ജീവിത ചക്രത്തില്‍
ശേഷിക്കുന്ന നഗ്നദേഹം
ഈ തെരുവിന്‍റെ
മാറിലേക്കത് ഞാന്‍,...
വലിച്ചെറിയട്ടെ........!

Read more...

Popular Posts

About This Blog

എന്നെക്കുറിച്ച് ചിലത് ....

'സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഞാനും .'.ഒരനുഭവ പാഠം

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP