"വംശവൃക്ഷത്തിന്‍റെ വേരുകള്‍"
ഇലകള്‍ പോഴിച്ചെറിഞ്ഞ വ്യഥയും
പൂക്കള്‍ കരിച്ചെറിഞ്ഞ
കനല്‍ കാറ്റുകളും
ഗതകാല പ്രൌഡസ്മ്രിതികളുടെ
നീല...
ഞരമ്പുകളിലൂടെയൊഴികിയ
ചുടുചോര ചീറ്റിത്തെറിച്ചോഴുകിപ്പടര്‍ന്ന
മണ്‍തിട്ടകള്‍ക്കടിയില്‍
മൌനത്തിന്റെ മദഗന്ധംപേറി
വന്നൊരു മണ്ണിരയോട് .....
നീതിക്കിരക്കുന്ന
ദ്രവിച്ചൊരു വേരിന്‍ കഷ്ണം
ജനിമൃതികള്‍ പകര്‍ന്ന
ഹവിസ്സില്‍നിന്നുല്ഭവിച്ചു
തളിരിട്ടു വളര്‍ന്നു പന്തലിച്ച
സംസ്കൃതിയുടെ
പുരാവൃത്തമെന്‍പക്ഷം
എവിടെ ആ വംശവൃക്ഷത്തിന്‍ വേര്
ഉഷ്ണചാലുകളില്‍ ഉറയുന്ന
ബീജ കോശങ്ങളെ ഉണര്‍ത്തി
ഉല്‍പ്പത്തിയുടെ
രഹസ്യം തിരഞ്ഞു
നിങ്ങള്‍ ഇടിച്ചിറക്കി ഉടച്ചെറിഞ
തന്മാത്രയുടെ ജ്വലന തത്വം
തേടി
ഒരു മടക്ക യാത്രക്കായി
മനസ്സോരുക്കി വച്ച്
വേരറ്റ ശിഖിരങ്ങള്‍ പറിച്ചെറിഞ്ഞു
ഇലപൊഴിച്ചു ജീര്‍ണിച്ചു
കണ്ണീരോഴുക്കി പലായനം
ചെയ്തൊരഭയാര്‍ത്തി
ഞാനുപേക്ഷിച്ചു പോയതെന്‍
വംശവൃക്ഷത്തിന്‍ വേരുകള്‍
ദേവാക്ഷരങ്ങളെ പ്രണയിച്ച
ഗായത്രി ചൊല്ലി
ആര്‍ത്തലച്ചുകരഞ്ഞ
കാശ്മീരി പണ്ഡിറ്റുകളുടെ
പൊട്ടിച്ചെറിഞ്ഞ
പൂണൂല്‍ തഴമ്പിനുള്ളില്‍
വിസ്മൃതിലാഴ്ത്തപ്പെട്ട ബ്രാഹ്മണ്യം
ഒരു വിലാപവൃക്ഷമായ്
വളരവേ ...
ഞാന്‍ തിരയുന്നത്
എന്‍റെ വംശ വൃക്ഷത്തിന്റെ വേരുകള്‍
,.............................അനില്‍ കുര്യാത്തി
0 മംഗളങ്ങള്‍:
Post a Comment