Powered by Blogger.

Thursday, June 3, 2010

ഇനിയെന്തു വിപ്ലവം?


ഞാന്‍ ,..

ഊര്‍ദ്ധശ്വാസം വലിക്കുന്ന
നാട്ടുപച്ചപ്പുകളെ
അരിവാള്‍ മുനകൊണ്ടരിഞ്ഞു
തള്ളിയോന്‍

അംബര ചുംബികളായ
മലമടക്കുകള്‍
ചുറ്റിക കൊണ്ടിടിച്ചു
നിരത്തിയവന്‍

നക്ഷത്രസൌധങ്ങളില്‍
ഉണ്ടുറങ്ങി
നന്മതിരഞ്ഞു കരഞ്ഞവന്‍

പടിഞ്ഞാറ് നിന്നും വന്ന
കറുത്ത കഴുകനെ
വടക്ക് നിന്നും കിട്ടിയ
ചുവന്ന കവണയാല്‍
തുരത്തിയോന്‍

'ഹോ' എനിക്കുമടുത്തു..

നാളത്തെ പുലരിക്കു
കണി വൈക്കാന്‍
ഒരു രക്തസാക്ഷിയെ
പോലും
കിട്ടാത്ത നാട്ടില്‍
ഇനിയെന്തു വിപ്ലവം?

'ഓര്‍മ്മ കുറിപ്പുകള്‍'


അച്ഛന്‍,..

പ്രതീക്ഷകളുടെ
ആകാശത്തു നിന്നും
കരിഞ്ഞു വീണ
ഒരു മാംസ പിണ്ഡം


പ്രണയം,...

ഹൃദയത്തില്‍
നിന്നിറങ്ങി
ഞരമ്പുകളിലൂടെ
ആത്മാവിനെ
ദഹിപ്പിച്ച
അഗ്നി പുഷ്പ്പം


യൌവ്വനം ,..

ആരതി ഉഴിഞ്ഞു
അകത്തെക്കനയിച്ച
പൗരുഷങ്ങളുടെ
ശുക്ലഗന്ധിയായ
ഒരോര്‍മ

സ്വപ്നം ,......

നിശാചരനായ
പോക്കിരി
സമയം തെറ്റി
വന്നെന്റെ
ഹൃദയം പൊള്ളിച്ച
കാമുകന്‍


ജീവിതം ,...

അഴുക്കുപറ്റിയ
പാവാട ചരടില്‍
കോര്‍ത്ത
ഒരു ഗ്രാം
സ്വര്‍ണത്തിന്റെ
അഹങ്കാരം


മരണം,,...

കന്യകയുടെ
കമ്പോളവല്‍ക്കരിക്കപെട്ട
മാനം പോലെ
പുഴുവരിക്കപ്പെടെണ്ട
വാചാലതയുടെ
അന്ത്യം
___________

ഇനി വാക്കുകളും
വരകളുമില്ല
നിതാന്തമായ
മൌനത്തിന്റെ
ശൂന്യത മാത്രം.

"വംശവൃക്ഷത്തിന്‍റെ വേരുകള്‍"



ഇലകള്‍
പോഴിച്ചെറിഞ്ഞ വ്യഥയും
പൂക്കള്‍ കരിച്ചെറിഞ്ഞ
കനല്‍ കാറ്റുകളും
ഗതകാല പ്രൌഡസ്മ്രിതികളുടെ
നീല...
ഞരമ്പുകളിലൂടെയൊഴികിയ
ചുടുചോര ചീറ്റിത്തെറിച്ചോഴുകിപ്പടര്‍ന്ന
മണ്‍തിട്ടകള്‍ക്കടിയില്‍

മൌനത്തിന്റെ മദഗന്ധംപേറി
വന്നൊരു മണ്ണിരയോട് .....
നീതിക്കിരക്കുന്ന
ദ്രവിച്ചൊരു വേരിന്‍ കഷ്ണം

ജനിമൃതികള്‍ പകര്‍ന്ന
ഹവിസ്സില്‍നിന്നുല്ഭവിച്ചു
തളിരിട്ടു വളര്‍ന്നു പന്തലിച്ച
സംസ്കൃതിയുടെ
പുരാവൃത്തമെന്‍പക്ഷം

എവിടെ ആ വംശവൃക്ഷത്തിന്‍ വേര്

ഉഷ്ണചാലുകളില്‍ ഉറയുന്ന
ബീജ കോശങ്ങളെ ഉണര്‍ത്തി
ഉല്‍പ്പത്തിയുടെ
രഹസ്യം തിരഞ്ഞു
നിങ്ങള്‍ ഇടിച്ചിറക്കി ഉടച്ചെറിഞ
തന്മാത്രയുടെ ജ്വലന തത്വം
തേടി

ഒരു മടക്ക യാത്രക്കായി
മനസ്സോരുക്കി വച്ച്
വേരറ്റ ശിഖിരങ്ങള്‍ പറിച്ചെറിഞ്ഞു
ഇലപൊഴിച്ചു ജീര്‍ണിച്ചു
കണ്ണീരോഴുക്കി പലായനം
ചെയ്തൊരഭയാര്‍ത്തി

ഞാനുപേക്ഷിച്ചു പോയതെന്‍
വംശവൃക്ഷത്തിന്‍ വേരുകള്‍

ദേവാക്ഷരങ്ങളെ പ്രണയിച്ച
ഗായത്രി ചൊല്ലി
ആര്‍ത്തലച്ചുകരഞ്ഞ
കാശ്മീരി പണ്ഡിറ്റുകളുടെ
പൊട്ടിച്ചെറിഞ്ഞ
പൂണൂല്‍ തഴമ്പിനുള്ളില്‍
വിസ്മൃതിലാഴ്ത്തപ്പെട്ട ബ്രാഹ്മണ്യം
ഒരു വിലാപവൃക്ഷമായ്
വളരവേ ...

ഞാന്‍ തിരയുന്നത്
എന്‍റെ വംശ വൃക്ഷത്തിന്റെ വേരുകള്‍

,.............................അനില്‍ കുര്യാത്തി

Popular Posts

About This Blog

എന്നെക്കുറിച്ച് ചിലത് ....

'സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഞാനും .'.ഒരനുഭവ പാഠം

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP