"നഷ്ട്ടങ്ങള്‍ "
============
നഷ്ട്ടപ്പെടുകയാണ്
ഞെട്ടി ഉണരുമ്പോള്‍
ഹൃദയത്തില്‍ ചേര്‍ത്തു
വച്ചൊരു സ്വപ്നത്തെ
തിരിച്ചറിവുകളുടെ
ബോധനങ്ങളെ ,..
വിചാരണ ചെയ്യപ്പെടുന്ന
സ്മാര്‍ത്ത വികാരങ്ങളെ ..
തൊണ്ട കീറി കരഞ്ഞു
മേഘഹൃദയങ്ങളില്‍ നിന്നും
നീരുറവ ചുരത്തുന്ന
പെരുവയറന്‍ തവളകളുടെ
മധുര സംഗീതത്തെ
മഴപെരുമകളില്‍ ആറാടി
മനസ്സുണര്‍ത്തി പോയ
ചപല സന്ധ്യകളെ ,..
മനസ്സിന്റെ ഇടനാഴികളില്‍
ഇടിവെട്ടി പെയ്തിറങ്ങുന്ന
ഒടുങ്ങാത്ത
പ്രണയ കിതപ്പുകളെ ...
കന്നി മണ്ണിന്റെ
ഈറന്‍ കപോലത്തില്‍
ഇതള്‍ ചുണ്ട് വിടര്‍ത്തി
ചിരിക്കുന്ന
മാമ്പൂ മധുരത്തെ
നഷ്ട്ടപ്പെടുകയാണ്
ഇന്നലെകളുടെ
ആത്മാവില്‍ പുഷ്പ്പിച്ച
സ്മൃതികളില്‍
സ്ഫുടം ചെയ്തെടുത്ത
നിശാപുഷപ്പ ഗന്ധത്തെ
0 മംഗളങ്ങള്‍:
Post a Comment