Monday, May 16, 2011

"ഉള്ളി"




"ഉള്ളി"
_______

മാംസത്തിലേക്ക്
കത്തിയാഴ്ത്തും മുന്‍പ്
നഖമുനകള്‍ കൊണ്ട്
പുറം തൊലി
പൊളിച്ചു കളയണം

മിഴിയിണകള്‍ രണ്ടു
പുഴകളായൊഴുകി
ആത്മാവിലേക്ക്
സന്നിവേശിക്കുമ്പോള്‍

മനകരുത്ത് കൊണ്ട്
ഹൃദയം
നെടുകെ പിളര്‍ക്കണം

അല്ലികളാല്‍ പൊതിഞ്ഞ
കാമനകളുടെ
കന്യാതടത്തില്‍
സ്വപ്നങ്ങളെ തളച്ചിടണം

പ്രണയ വൃക്ഷത്തിന്‍റെ
വേരറുക്കണം
സഹനത്തി ന്‍റെ
ചുടു വിയര്‍പ്പുകൊണ്ട്
ചുവടു നനക്കണം

നിശ്ചലമാകുന്ന പുഴയുടെ
നിമ്നോന്നതങ്ങളില്‍
സുവര്‍ണ്ണ സന്ധ്യകളുടെ
ചായം തളിച്ച്
വര്‍ണ്ണാഭമാക്കണം

ഇനി നിന്നെ
കുറുകെ പിളര്‍ന്നെടുത്തു
മോഹങ്ങളേ
മൌനത്തില്‍ ചാലിച്ച്
കുറുക്കി കുറുക്കിയൊരു
രസായനം തീര്‍ക്കണം

വായില്‍ കൊള്ളാത്ത ,,
വയറിനേക്കാള്‍ വലിയ ,..
എന്‍റെ വിശപ്പിനു
ഈ ഉള്ളി രസായനം
അത്യുത്തമം തന്നെ ...

4 മംഗളങ്ങള്‍:

ഉമ്മു അമ്മാര്‍ May 17, 2011 at 12:13 PM  

വരികൾ കൊള്ളാം അക്ഷരപിശാചിനെ ഓടിക്കാൻ നോക്കണെ സർ.. അപ്പോ ഉള്ളിരസായനം ഇവിടെ കിട്ടും അല്ലെ....

sareena mannarmala August 6, 2011 at 12:43 AM  

വായില്‍ കൊള്ളാത്ത ,,
വയറിനേക്കാള്‍ വലിയ ,..
എന്‍റെ വിശപ്പിനു
ഈ ഉള്ളി രസായനം
അത്യുത്തമം തന്നെ ...
nannaayitundu mashinte ee kavitha.. sareenayude bhaavukangal....

Popular Posts

About This Blog

എന്നെക്കുറിച്ച് ചിലത് ....

'സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഞാനും .'.ഒരനുഭവ പാഠം

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP