Powered by Blogger.

Saturday, May 1, 2010

'വില്പനച്ചരക്കുകള്‍ '




പുഴയെ പണയപ്പെടുത്തി
ചൂതാടിയ
പകലറിഞ്ഞില്ല
വരണ്ടുണങ്ങിയ
വേനലിന്റെ
ഗര്‍ഭമുഖം തുറന്നു
പുറത്തുവന്നൊരു
അണ്ഡം
വായ്‌ പിളര്‍ത്തി
കരയുന്നത്

രാത്രിയൊരു
കാള കൂറ്റനായി
എന്റെ കാമനകളെ
കൊമ്പു കോര്‍ത്തുണര്‍ത്തുന്നു
ഇരവിന്റെ
ഉഷ്ണകാഴ്ചകളില്‍ ഞാന്‍
ഉരുകി വിയര്‍ക്കുന്നു

അഗ്നി വര്ഷിക്കുന്നത്
ആശയറ്റ ശരീരം
ആത്മാവിനെ
പൊള്ളിക്കാന്‍
പടര്‍ത്തിയ
രതിയുടെ
തിളയ്ക്കുന്ന
പര്‍വ്വദങ്ങളാകാം

പൊട്ടിച്ചിതറുന്ന
സ്ഫുലിങ്കങ്ങള്‍
ദുര്‍ബലമായ
എന്റെ ഹൃദയ വാല്‍വുകളെ
മുറിക്കുമ്പോഴും
ഞാനെണ്ണി കൊടുത്ത
കറന്‍സിയുടെ
കടമോടുങ്ങും വരെ
എനിക്ക് നിന്നെ
പ്രാപിച്ചുകൊണ്ടിരിക്കണം

നിന്‍റെ മാംസളതയുടെ
കാണാക്കഴങ്ങളിലൂറുന്ന
സാഫല്യ തീര്‍ത്ഥങ്ങളില്‍
മുങ്ങാം കുഴിയിട്ട്
പ്രഭാത വന്ദനം കഴിച്ചു
ഞാന്‍ തിരിച്ചു പോകും വരെ
അഴയില്‍ ഉണങ്ങാനിട്ട
കോണകത്തിനും
നിനക്കും
ഒരേ ജോലി ,...

1 മംഗളങ്ങള്‍:

Unknown May 2, 2010 at 3:11 AM  

verry good anil keep it up ...

Popular Posts

About This Blog

എന്നെക്കുറിച്ച് ചിലത് ....

'സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഞാനും .'.ഒരനുഭവ പാഠം

Feedjit

മണ്ണില്‍ മനുഷ്യന്‍ കിനാവിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് വരച്ചുവച്ച വര്‍ണചിത്രങ്ങളില്‍ നിന്നുയിര്‍കൊണ്ടൊരു വര്‍ഗ ചരിത്രമാണെന്റെ സത്യം '

  © Blogger templates ProBlogger Template by Ourblogtemplates.com 2008

Back to TOP